Wednesday, December 12, 2007

ഒരു ആംബ്ലേറ്റ്‌ അടിക്കുന്ന നേരം കൊണ്ട്‌ മാസ്കിംഗ്‌

സാധാരണയായിട്ട്‌ ഒരു ഇമേജ്‌ കട്ട്‌ ചെയ്ത്‌ എടുക്കാന്‍ മാജിക്ക്‌ വാന്റ്‌,ലാസ്സോ ടൂള്‍,പെന്‍ ടൂള്‍ ഇത്യാദികളാണല്ലോ ഉപയോഗിക്ക്യാ;പക്ഷെ പ്രശ്നം എന്താച്ചാല്‍,ഒരു മോഡലിന്റെ(ഐശ്വര്യാ റായ്‌-യോ,അടുക്കളക്കാരി അമ്മിണിയോ ആവാം കുഴപ്പമില്ല)ഇമേജ്‌ കട്ട്‌ ചെയ്യുമ്പോള്‍ തലമുടി ശരിക്കങ്ങ്‌ട്‌ എയിമാവില്ല്യാ...വിചാരിച്ച ഒരു ഒറിജിനാലിറ്റി കിട്ടില്ല്യാ-അങ്ങ്‌ട്‌.
ആ പ്രോബ്ലം എങ്ങിനേ സോള്‍വ്‌ ചെയ്യാം-ന്ന്‌ള്ളതിന്റെ ഒരു 'ചടപടാ...ചടപടാ' -ന്ന്‌ള്ളൊരു വിവരണം ചുവടെ:
വേണ്ട സാമഗ്രികള്‍:
അത്യാവശ്യം തെറ്റില്ലാത്തൊരു കമ്പ്യൂട്ടര്‍-1
ഫോട്ടോഷോപ്പ്‌(സി.എസ്‌-2 വെര്‍ഷനാണെങ്കില്‍ കെങ്കേമം!)
പാചകം(സോറി കണ്ട്രോള്‍ സെഡ്‌...കണ്ട്രോള്‍ സെഡ്‌)...മാസ്ക്കിംഗ്‌ ചെയ്യുന്ന വിധം
ഫോട്ടോഷോപ്പ്‌ ഓപ്പണ്‍ ചെയ്യുക.മാസ്ക്ക്‌ ചെയ്യാന്‍ ഉദ്യേശിക്കുന്ന ഫോട്ടോ ഓപ്പണ്‍ ചെയ്യുക(ആണായാലും,പെണായാലും കുഴപ്പമില്ല,തല നിറയെ എണ്ണ തേച്ച്‌ വടിച്ച്‌ ചീകി വെച്ച ഇമേജുകള്‍ സ്വീകാര്യമല്ല.അതൊക്കെ കട്ട്‌ ചെയ്യാന്‍ പെന്‍ ടൂള്‍ ഉണ്ടല്ലോ?മുടി ഇങ്ങനെ പാറിപ്പറക്കണം


ലേയര്‍ പാലറ്റില്‍ ചാനല്‍സ്‌-ന്നൊരു സംഭവം-ണ്ട്‌.ഒട്ടും മടിക്കണ്ടാ ക്ലിക്കൂ...ക്ലിക്കിക്കോളൂ...ദങ്ങനെ...
സാധാരണ 4 ചാനലുകളാണ്‌ ഒരു RGB mode-ല്‍ ഉള്ള ഇമേജിന്‌ ണ്ടാവ്വ്വാ...അതിലെ ബ്ലൂ(നോ...നോ...)ചാനല്‍ കോപ്പി ചെയ്യുക.അതു ക്ലിക്കിയ ശേഷം വലിച്ചോണ്ട്‌ പോയി കടലാസ്‌ മടങ്ങിയിരിക്കണ പോലുള്ള ഒരു സുനയില്‍ ഞെക്കിയാല്‍ മതി,കോപ്പിയായിക്കോളും.പിന്നെ ടൂള്‍ബാറിലേക്ക്‌(ശ്രദ്ധിക്കുക കൂള്‍ബാറല്ല) നോക്കുക.ഒരു പെയിന്റ്‌ ബ്രഷ്‌ കാണാം.അറച്ച്‌ നില്‍ക്കാതെ എടുക്കുക...എടുത്തോളൂ...ങാ...അങ്ങനെ...
സാധാരണ പെയ്ന്റ്‌ ബ്രഷിന്റെ ഓപ്ഷന്‍ വെച്ച്‌ മാസ്കിംഗ്‌ നടക്കില്ല,അപ്പൊ സെറ്റിംഗ്സ്‌ മാറ്റ്വാ.ബ്രഷ്‌ ടൂള്‍ എട്ത്തു ഫോട്ടോഷോപ്പിന്റെ തലയ്ക്കല്‍ MODE എന്ന സംഭവം HARDMIX-ല്‍ ആക്കുക(ഈ ഓപ്ഷന്‍ സി.എസ്‌,സി.എസ്‌-2 വെര്‍ഷനുകളില്‍ മാത്രമെ ഉള്ളൂ.ഫോട്ടോഷോപ്‌-7 ല്‍ ഇല്ല,പകരം OVERLAY mode ഉപയോഗിക്കാം.
BRUSH OPACITY കുറച്ച്‌ 40%-ല്‍ വെക്കുക.KEYBOARD-ല്‍ 4 അടിച്ചാല്‍ മതി,40% ആയിക്കോളും.
ഇനി ഒന്നും നോക്കാനില്ല.കരിവാരിത്തേക്കുക.(കളര്‍ ബ്ലാക്ക്‌ ഹൈലൈറ്റ്‌ ആയിരിക്കാന്‍ ശ്രദ്ധിക്കുക...)


ഇനിയാണ്‌ മെയിന്‍ പരിപാടി.ടൂള്‍ബാറീന്ന് BURN ടൂള്‍ എടുത്ത്‌ ലൈറ്റായിട്ടുള്ള മുടിനാരുകള്‍ കറുപ്പിക്കുക.മെയിന്‍ കലാപരിപാടി കഴിഞ്ഞു.ഇനി വെറുതെ ആ BLUE COPY ചാനലില്‍ ക്ലിക്കുക.മൊത്തം സെലെക്റ്റാവും.Ctrl+I അടിച്ച്‌ സെലക്ഷന്‍ ഇന്‌വേഴ്സ്‌ ചെയ്യുക.ഇപ്പോ നമ്മടെ മോഡല്‍ സെലെക്റ്റായിക്കഴിഞ്ഞു.ഇനി ചാനലീന്ന് ലെയറിലേക്ക്‌ പോവ്വ്വാ.വെറുതെ F7 അടിച്ചു കൊടുത്താല്‍ മതി.സംഭവം മാറിക്കോളും.ഇനി Q അടിച്ച്‌ QUICKMASK ചെയ്തു നോക്കിയാല്‍ ഇത്രേം കഷ്ടപ്പെട്ടത്‌ വെറുതെ ആയൊ ഇല്ലയോ-ന്ന് മനസ്സിലാവും.അപ്പോള്‍ വേണ്ട തിരുത്തലുകള്‍ വരുത്താം.കാര്യങ്ങള്‍ നല്ല വെടിപ്പായിട്ട്‌-ണ്ടെങ്കില്‍
BACKGROUND LAYER-ല്‍ DOUBLE CLICK ക്ലിക്കുക.ഇനി കാര്യങ്ങള്‍ 'ചടപടാ...ചടപടാ'ന്ന് അങ്ങ്‌ട്‌ നടക്കും.CTRL+J അമര്‍ത്തി സെലക്ഷന്‍ കോപ്പി ചെയ്യുക.അത്രന്നെ...പരിപാടി കഴിഞ്ഞു.ഒരു കോഴി മുട്ട വേവണ്ട സമയം മതി.
ഫൈനല്‍ ഇമേജ്‌ ദാ..ദ്‌ങ്ങനെ ണ്ടാവും

PS:പഠിച്ചു തുടങ്ങുമ്പോഴേ ശരിക്ക്‌ വരണം-ന്ന് വാശി പിടിക്കരുത്‌.Practice makes the man perfect-എന്നോ മറ്റോ അല്ലേ?ശരിക്കങ്ങ്‌ട്‌ പ്രാക്റ്റീസ്‌ ചെയ്യ്‌വാ.
അപ്പൊ All the best-ണ്ട്‌